ലീഗിന്റെ ആസൂത്രിത ആക്രമണം ഉന്നം പിഴച്ചു : എസ്ഡിപിഐകോഴിക്കോട്: വേളത്ത് മുസ്‌ലിം ലീഗ് നടത്തിയ ആക്രമണം ആസൂത്രിത ഗൂഢാലോചനയുടെ ഭാഗവും എസ്ഡിപിഐക്ക് നേരെ ഉന്നം വെച്ച് പിഴച്ച് പോലിസിനേറ്റതാണെന്നും എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് അത്തോളി. സംഭവസ്ഥലത്ത് തടിച്ച് കൂടിയ ലീഗ് അണികളുടെ അംഗ ബലവും അവര്‍ കൈയ്യില്‍ കരുതിയ മാരകായുധങ്ങളും കരിങ്കല്‍ കഷ്ണങ്ങളുടെ വന്‍ശേഖരവും ഇതാണ് വ്യക്തമാക്കുന്നത്. എസ്ഡിപിഐ വാഹന പ്രചാരണ ജാഥക്ക് നേരെ അക്രമം അഴിച്ച് വിടാനും കലാപം സൃഷ്ടിക്കാനും ഉള്ള ലീഗിന്റെ നിഗൂഡ നീക്കമാണ് ജാഥക്ക് എസ്‌കോര്‍ട്ട് ഏര്‍പ്പെടുത്തിയ പോലീസുകാരെ ദാരുണമാം വിധം അക്രമിക്കുന്നതില്‍ കലാശിച്ചത്. വലിയ തോതില്‍ മുന്നൊരുക്കം നടത്താതെ ഇങ്ങനെയൊരു ആക്രമണം നടത്താന്‍ ആര്‍ക്കും കഴിയില്ല. ഇത് കേരളത്തിലെ സമാധാനന്തരീക്ഷത്തോടുള്ള വെല്ലുവിളിയാണ്. തങ്ങള്‍ക്ക് മേല്‍ക്കോയ്മ ഉള്ള സ്ഥലത്ത് മറ്റ് പാര്‍ട്ടികളുടെ പ്രവേശനം തടയുന്ന ലീഗ് നിലപാട് ജനാതിപത്യ വിരുദ്ധവും അത് കൊണ്ട് തന്നെ അംഗീകരിച്ച് കൊടുക്കാന്‍ കഴിയാത്തതുമാണ്.  ഈ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന കുറ്റവാളികളെ ഇനിയും പിടികൂടാനുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളെ ബലം പ്രയോഗിച്ച് മോചിപ്പിച്ച ലീഗ് നടപടി അങ്ങേയറ്റം ആശങ്ക ഉളവാക്കുന്നതാണ്. സാധാരണ നടക്കാറുള്ള എസ്‌ഐ തല അന്വേഷണത്തിലുപരി ഐജി തല അന്വേഷണത്തിന് മാത്രമേ ഇത്തരമൊരു സംഭവത്തിന്റെ നിജസ്ഥിതി പുറത്ത് കൊണ്ട് വരാന്‍ സാധിക്കുകയുള്ളൂ. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് നിയമവാഴ്ച്ചയോടുള്ള വിട്ട് വീഴ്ചയില്ലാത്ത നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top