ലിവര്‍പൂള്‍ മികച്ച ഫുട്‌ബോള്‍ താരം പുരസ്‌കാരം സാദിയേ മേയ്‌ന്‌ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബായ ലിവര്‍പൂളിന്റെ ഈ സീസണിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം സാദിയോ മേയ്‌ന്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അവസാന ഘട്ടത്തിലേക്ക് എത്തിനില്‍ക്കെ ഇതുവരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ്് മേയ്‌നെ മികച്ച താരമായി തിരഞ്ഞെടുത്തത്. ലിവര്‍പൂളിനൊപ്പം ആദ്യ സീസണ്‍ കളിച്ച മേയ്ന്‍ സൂപ്പര്‍ താരം ഫിലിപ്പ് കോട്ടീഞ്ഞോയെ പിന്തള്ളിയാണ് മികച്ച താരത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. മികച്ച ഗോളിനുള്ള പുരസ്‌കാരം എംറി ക്യാന്‍ സ്വന്തമാക്കിയപ്പോള്‍ ക്ലബ് സര്‍വ്വീസസ് അവാര്‍ഡ് ലൂക്കാസിനും ലഭിച്ചു. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം പ്രതിരോധനിര താരം ട്രന്റ് അലക്‌സാണ്ടറിനും  മികച്ച അക്കൗഡമി പ്ലയര്‍ പുരസ്‌കാരം മധ്യനിരതാരം ബെന്‍ വുഡ്ബണും സ്വന്തമാക്കി.എവര്‍ട്ടന്റെ ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം റോമലു ലുക്കാക്കു സ്വന്തമാക്കി. മികച്ച ഗോളിനുള്ള പുരസ്‌കാരവും മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും ടോം ഡേവിസും സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ നേടിയ 24 ഗോളുകളാണ്് ലുക്കാക്കുവിനെ മികച്ച താരമാക്കിമാറ്റിയത്.

RELATED STORIES

Share it
Top