ലിയോണ്‍ ബംഗളൂരു എഫ്‌സിയുടെ സീനിയര്‍ ടീമിനായി ഇറങ്ങി

കോഴിക്കോട്:  കോഴിക്കോടുകാരനായ ലിയോണ്‍ അഗസ്റ്റിന്‍ ബഗളൂരു എഫ്‌സിയുടെ സീനിയര്‍ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തി. കഴിഞ്ഞ ദിവസം ബം ഗളൂരുവില്‍ നടന്ന എഎഫ്‌സി കപ്പിലാണ് ആദ്യമായി സീനിയര്‍ ടീമിന് വേണ്ടി ജഴ്‌സയണിഞ്ഞത്. ബംഗ്ലാദേശ്   അബഹാനി ക്ലബ്ബിനെതിരേയാണ് തുടക്കം. 80ാം മിനിറ്റില്‍ ആല്‍വിന്‍ ജോര്‍ജിന് പകരക്കാരനായാണ് ലിയോണ്‍ ഇറങ്ങിയത്.  സി കെ വിനീതും റിനോ ആന്റോയും ബെഗലൂരു എഫ്‌സി വിട്ടതിനു ശേഷം ആദ്യമായാണ് ഒരു മലയാളി ബംഗളൂരു എഫ്‌സിയുടെ കുപ്പായമണിയുന്നത്. നേരത്തെ എഎഫ്‌സി കപ്പ് സ്‌ക്വാഡില്‍ ലിയോണ് അവസരം കിട്ടിയിരുന്നെങ്കിലും അവസാന ഇലവനില്‍ സ്ഥാനം കിട്ടിയിരുന്നില്ല.  സംതൃപ്തിയേകുന്ന പ്രകടനം നടത്താനായെന്ന് കളിക്ക് ശേഷം ലിയോണ്‍ പറഞ്ഞു. മല്‍സരത്തില്‍ ബംഗളൂരു ഒരു ഗോളിന് വിജയിച്ചു. കര്‍ണാടക സന്തോഷ് ട്രോഫി ടീമിനും ലിയോണ്‍ കളിച്ചിരുന്നു.  കുതിരവട്ടം കാരാളിപ്പറമ്പ് ഷാലോം വീട്ടിലെ മുന്‍ ബ്ലാക്ക് ആന്റ് വൈറ്റ്  ഫുട്‌ബോള്‍ താരം അശോകന്റെയും ലീനയുടേയും  മകനാണ്.

RELATED STORIES

Share it
Top