ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റും ധോണി മതിയാക്കുന്നു? സൂചന നല്‍കി ഇംഗ്ലണ്ടിനെതിരായ മൂന്നാം മല്‍സരംലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര കൈവിട്ടതിന് പിന്നാലെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ സൂചന നല്‍കി എം എസ് ധോണി. മല്‍സരത്തിന് ശേഷം അമ്പയുടെ കൈയില്‍ നിന്ന് ധോണി മാച്ച് ബോള്‍ വാങ്ങിമടങ്ങിയതോടെയാണ് ധോണി വിരമിക്കാനുള്ള ഒരുക്കത്തിലാണെന്ന ആശങ്കയുയര്‍ന്നത്. നേരത്തെ ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള മല്‍സരത്തിന് ശേഷവും ധോണി മാച്ച് ബോള്‍ വാങ്ങിയിരുന്നു. ഇതിനോട് സാദൃശ്യപ്പെടുത്തിയാണ് ധോണി വിരമിക്കാനുള്ള ഒരുക്കത്തിലാണെന്ന തരത്തിലുള്ള റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ധോണിയുടെ ബാറ്റിങ് പ്രകടനത്തെ ആരാധകര്‍ കൂവി കളിയാക്കിയിരുന്നു. കൂടാതെ സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ള മുന്‍ താരങ്ങള്‍ ധോണിയുടെ മെല്ലെപ്പോക്ക് ബാറ്റിങിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്തായാലും 2019ല്‍ ഏകകദിന ലോകകപ്പ് നടക്കാനിരിക്കെ ധോണിയുടെ വിരമിക്കല്‍ തീരുമാനം ഇന്ത്യക്ക് നിര്‍ണായകമാവും.

RELATED STORIES

Share it
Top