ലിബിയ: അഭയാര്‍ഥി ബോട്ടുകള്‍ക്കു നേരെ വെടിവയ്പ്ട്രിപ്പോളി: മെഡിറ്ററേനിയന്‍ കടലില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ബോട്ടിനു നേരെ ലിബിയന്‍ തീരസേന വെടിയുതിര്‍ത്തതായി ആരോപണം. ചൊവ്വാഴ്ച ഉച്ചയോടെയാണ്്് സംഭവമെന്ന്് രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട സന്നദ്ധസംഘടനകള്‍ ആരോപിച്ചു. ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകളായ എസ്ഒഎസ് മെഡിറ്ററേനി, ഡോക്ടേഴ്‌സ് വിത്ത് ഔട്ട് ബോര്‍ഡേര്‍സ്, ഇറ്റാലിയന്‍ സംഘടനയായ സേവ് ചില്‍ഡ്രന്‍ തുടങ്ങിയവയുടെ രക്ഷാദൗത്യത്തിനിടെയായിരുന്നു വെടിവയ്പ്. ലിബിയന്‍ തീരസേനയുടെ ചിഹ്നം പതിപ്പിച്ചെത്തിയ സ്പീഡ് ബോട്ട് നാലു യന്ത്രത്തോക്കുകള്‍ ഘടിപ്പിച്ചാണ് എത്തിയതെന്നും അവര്‍ ആരോപിച്ചു. വലിയ ഓളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു ബോട്ടുകള്‍ എത്തിയത്. ഓളങ്ങളില്‍ നിലതെറ്റിയ രക്ഷാബോട്ടുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയൊച്ച കേട്ടതെന്നും എസ്ഒഎസ് മെഡിറ്ററേനി പ്രതിനിധി വെളിപ്പെടുത്തി.അതിനിടെ വെടിവയ്പ് നടന്നതോടെ 70ഓളം പേര്‍ കടലില്‍ ചാടിയതായും റിപോര്‍ട്ടുകള്‍ പറയുന്നു. അഭയാര്‍ഥി ബോട്ടുകളെ ലക്ഷ്യമിട്ടായിരുന്നു വെടിവയ്‌പെന്ന് ബോട്ടുകളിലൊന്നിലെ ക്യാപ്റ്റന്‍ പ്രതികരിച്ചു. തങ്ങള്‍ ഇവിടെ നില്‍ക്കുന്നത് ദുരിതബാധിതരെ സഹായിക്കുന്നതിനായാണ്. എന്നാല്‍, വെടിയുണ്ടകളില്‍ നിന്നും സ്വയം രക്ഷതേടേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും ക്യാപ്റ്റന്‍ കുട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top