ലിന്നും കാര്‍ത്തികും പടനയിച്ചു; പഞ്ചാബിന് 192 റണ്‍സ് വിജയ ലക്ഷ്യം
vishnu vis2018-04-21T17:51:51+05:30

കൊല്‍ക്കത്ത: സ്വന്തം കളിത്തട്ടില്‍ ക്രിസ് ലിന്നും ദിനേഷ് കാര്‍ത്തികും തകര്‍ത്താടിയ മല്‍സരത്തില്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരേ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്കോര്‍. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സടിച്ചാണ് കൊല്‍ക്കത്ത കളം വിട്ടത്. ക്രിസ് ലിന് 41 പന്തില്‍ ആറ് ഫോറും നാല് സിക്സറും സഹിതം 74 റണ്‍സടിച്ചപ്പോള്‍ ദിനേഷ് കാര്‍ത്തിക് 28 പന്തില്‍ ആറ് ഫോറുകള്‍ സഹിതം 43 റണ്‍സുമെടുത്തു. റോബിന് ഉത്തപ്പ (34), ശുബ്മാന് ഗില്‍ (14*) എന്നിവരും കൊല്‍ക്കത്തയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പഞ്ചാബിന് വേണ്ടി ബരീന്ദര്‍ സ്രാന്‍, ആന്്ഡ്രേ ടൈ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ മുജീബുര്‍ റഹ്മാന്, രവിചന്ദ്ര അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.