ലിനിയുടെ ഓര്‍മകളില്‍ വിതുമ്പി സജീഷ് ജോലിയില്‍ പ്രവേശിച്ചു

പേരാമ്പ്ര: ലിനിയുടെ ഓര്‍മകളില്‍ വിതുമ്പി ഭര്‍ത്താവ് സജീഷ് ജോലിയില്‍ പ്രവേശിച്ചു. നിപാ ബാധിച്ചു മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താല്‍കാലിക നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് ഇന്നലെയാണ് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. പേരാമ്പ്ര താലൂക്കാശുപത്രിയുടെ കീഴില്‍പെടുന്ന കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എല്‍ഡി ക്ലാര്‍ക്കായാണു നിയമനം. സജീഷിന്റെ പിതാവ് നാണു, സുഹൃത്തുക്കള്‍, ലിനിയുടെ ബന്ധുക്കള്‍, അയല്‍വാസികള്‍ എന്നിവരോടൊപ്പമാണു സജീഷ് ആശുപത്രിയിലെത്തിയത്.
മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ ജെ അഭിലാഷിനു നിയമന ഉത്തരവ് സജീഷ് കൈമാറി. സര്‍ക്കാര്‍ ജോലി തന്റെ ഭാര്യ ലിനിയുടെ ജീവിതാഭിലാഷമായിരുന്നെന്നു ഭര്‍ത്താവ് സജീഷ് പറഞ്ഞു. രണ്ടു പിഞ്ചു കുട്ടികളെ നോക്കേണ്ടി വരുന്നതിന്റെ അടിസ്ഥാനത്തില്‍ ലിനിയുടെ വീടിനു ഏറ്റവുമടുത്ത് ഭര്‍ത്താവിനു ജോലി നല്‍കുകയായിരുന്നു സര്‍ക്കാര്‍.

RELATED STORIES

Share it
Top