ലിഗയുടെ മരണം: ശക്തമായ തെളിവുകളുടെ അഭാവം പോലിസിനെ വലയ്ക്കുന്നു

തിരുവനന്തപുരം: വിദേശവനിതയായ ലിഗയുടെ മരണത്തില്‍ ശാസ്ത്രീയ പരിശോധനാഫലം ലഭിക്കാത്തതിനാല്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നു. ഇന്നു വൈകീട്ട് രാസപരിശോധനാ ഫലം ലഭിച്ചതിനുശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലിസ് കടക്കുകയുള്ളൂ. പ്രദേശത്തെ വീടുകള്‍ കേന്ദ്രീകരിച്ച് പോലിസെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.ഇതാണ് പ്രതികളെന്നു സംശയിക്കുന്നവരെ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സഹായകമായത്. നിലവില്‍ മൂന്നുപേരാണ് പോലിസ് കസ്റ്റഡിയിലുള്ളത്. ഒരാള്‍ നിരീക്ഷണത്തിലുമാണ്. കസ്റ്റഡിയിലുള്ളവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരുകയാണ്. കൊലപാതകത്തില്‍ ഇവര്‍ പങ്കാളികളായതിന് സാഹചര്യത്തെളിവുകള്‍ മാത്രമാണ് നിലവില്‍ പോലിസിന്റെ പക്കലുള്ളത്. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി വന്നശേഷമേ ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്നും സ്ഥിരീകരിക്കാന്‍ കഴിയൂ.

RELATED STORIES

Share it
Top