ലിഗയുടെ മരണം: രണ്ടുപേര്‍ കുറ്റംസമ്മതിച്ചതായി സൂചന

തിരുവനന്തപുരം: വിദേശ വനിതയായ ലിഗ കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ പുറത്ത്. കസ്റ്റഡിയിലുള്ള രണ്ടുപേര്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. നേരത്തെ ലിഗയെ കൊലപ്പെടുത്തിയതു മൂന്നംഗ സംഘമാണെന്ന് വ്യക്തമായിരുന്നു.ഒന്നിലധികം പേരുടെ ശക്തമായ ബലപ്രയോഗത്തില്‍ കഴുത്തിലേറ്റ മുറിവുകളാണ് ലിഗയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് സ്ഥിരീകരിച്ചിരുന്നു.


പ്രദേശവാസികളാണ് കസ്റ്റഡിയിലുള്ളത്. മൃതദേഹത്തിനടുത്തു കണ്ടെത്തിയ വള്ളി കൊണ്ടുള്ള കുരുക്കും മുടിയിഴയും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലിഗ മാനഭംഗത്തിന് ഇരയായോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്ന ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കൂ. ലിഗയെ തുരുത്തില്‍ എത്തിച്ചുവെന്നു കരുതുന്ന വള്ളത്തില്‍ നിന്നു ശേഖരിച്ച വിരലടയാളങ്ങളുടെ പരിശോധനാ ഫലവും അന്വേഷണത്തെ സ്വാധീനിക്കും.

RELATED STORIES

Share it
Top