ലിഗയുടെ മരണം: അന്വേഷണം വെല്ലുവിളിയെന്ന് ഡിജിപി

തിരുവനന്തപുരം: ലിഗയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വെല്ലുവിളിയാണെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മരണകാരണം കണ്ടെത്താന്‍ വിദഗ്ധ മെഡിക്കല്‍ സംഘം രൂപീകരിക്കും. അവരുടെ അഭിപ്രായത്തിനു ശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്തൂ. ഐജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മുന്‍വിധിയോടെ പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, ലിഗയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന നിഗമനത്തില്‍ ഉറച്ച് നില്‍ക്കുയാണ് അന്വേഷണസംഘം. മരണകാരണം വിഷം ഉള്ളില്‍ച്ചെന്നതാവാമെന്ന സംശയത്തിലാണു പോലിസ്. രാസപരിശോധനാ റിപോര്‍ട്ട് ലഭിക്കുമ്പോള്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമാവും. മൃതദേഹം പഴകിയപ്പോള്‍ നായയോ മറ്റോ കടിച്ചപ്പോഴാകാം തല അറ്റതെന്നും പോലിസ് കരുതുന്നു.

RELATED STORIES

Share it
Top