ലിഗയുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം നല്‍കും

തിരുവനന്തപുരം: കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശ യുവതി ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ കുടുംബത്തിന്  അടിയന്തര സഹായമായി അഞ്ച് ലക്ഷം  നല്‍കും.
അടുത്തദിവസം തന്നെ ലിഗയുടെ സഹോദരി ഇലിസക്ക് തുക കൈമാറുമെന്ന് മന്ത്രിയുടെ നിര്‍ദേശ പ്രകാരം ഇലിസ യെ നേരില്‍ കണ്ട് സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ഐഎഎസ് അറിയിച്ചു. ലിഗയുടെ മൃതദേഹം നാട്ടില്‍ കൊണ്ട് പോവണമെന്ന് ഇലിസ ടൂറിസം ഡയറക്ടറെ അറിയിച്ചു.
അതിന് വേണ്ടിയുള്ള നിയമ തടസ്സങ്ങള്‍ മാറ്റാന്‍ സര്‍ക്കാരും ടൂറിസം വകുപ്പും മുന്‍കൈ എടുക്കുമെന്ന് ടൂറിസം ഡയറക്ടര്‍ ഇലിസയെ അറിയിച്ചു.

RELATED STORIES

Share it
Top