ലിഖിതപഠനത്തിലും സ്ഥലനാമപഠനത്തിലും വിദ്യാര്‍ഥികള്‍ ശ്രദ്ധപതിപ്പിക്കണം: എംജിഎസ്

ഫറോക്ക്: പുതുതലമുറയിലെ സാമൂഹ്യ ശാസ്ത്ര വിദ്യാര്‍ഥികളും ഗവേഷകരും ലിഖിതപഠനത്തിലും സ്ഥലനാമ പഠനത്തിലും എറെ ശ്രദ്ധ പതിപ്പിക്കണമെന്ന് ചരിത്രകാരന്‍ ഡോ.എം ജി എസ്. നാരായണന്‍. ഇന്ത്യന്‍ എപ്പിഗ്രാഫിക്കല്‍ സൊസൈറ്റിയുടെയും ഇന്ത്യന്‍ പ്ലേയ്‌സ് നെയിംസ് സൊസൈറ്റിയുടെയും 43-ാം സംയുക്ത വാര്‍ഷിക സമ്മേളേനം ഫാറൂഖ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം. സാമൂഹ്യ ശാസ്ത്ര മേഖലയില്‍ പ്രത്യേകിച്ചും ചരിത്ര പഠനത്തിന് പുരാരേഖാപഠനവും ലിഖിത പഠനവും ഒഴിച്ചു കൂടാനാവാത്ത ഘടകങ്ങളാണ്. സവിശേഷമായ വര്‍ത്തമാന കാല രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തില്‍ ഇത്തരം പഠനമേഖലകളെ വളരെയധികം ശ്രദ്ധയോടെ സമീപിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തഞ്ചാവൂര്‍ തമിഴ് യൂനിവേഴ്‌സിറ്റി മൂന്‍ പ്രൊഫസര്‍ വൈ.സുബ്ബരായലു അധ്യക്ഷത വഹിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെടെ എപ്പിഗ്രാഫി വിഭാഗം മുന്‍ തലവന്‍ ഡോ.ജി എസ് ഖ്വാജ,  പ്രൊഫ. രാഘവവാര്യര്‍, പ്രൊഫ. കേശവന്‍ വെളുത്താട്ട് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമ്മേളനത്തിന്റെ ലോക്കല്‍ സെക്രട്ടറി ഡോ. ടി മുഹമ്മദാലി, ഡോ.കെ എം നസീര്‍, ഡോ. മുനിരത്‌നം, പ്രൊഫ. ഇ കെ ഫസലുറഹ്മാന്‍ സംസാരിച്ചു. കോളേജ് ചരിത്ര വിഭാഗം തയ്യാറാക്കിയ സുവനീര്‍ പ്രകാശനം ചെയ്തു.

RELATED STORIES

Share it
Top