ലിംഗച്ഛേദം സംഭവിച്ച സ്വാമിയുമായി യാതൊരു ബന്ധവുമില്ലെന്ന് പന്മന ആശ്രമം



കൊല്ലം: ചവറ പന്മന ആശ്രമത്തിന്റെ സത്‌പേര്  കളങ്കപ്പെടുത്തുക എന്ന ദുരുദ്യേശത്തോടെ പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് പന്മന ആശ്രമം അറിയിച്ചു. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട വ്യക്തി എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശ്രമത്തില്‍ താമസിച്ച് ഹരി എന്ന പേര് മാറ്റി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന പേര് സ്വീകരിച്ച് പന്മന ആശ്രമത്തിന്റെ മേല്‍വിലാസത്തില്‍ ഇലക്ഷന്‍ ഐഡി  നേടിയിരുന്നു. എന്നാല്‍ പിന്നീട് ആശ്രമത്തില്‍ നിന്നും പോകുകയും കോഴഞ്ചേരി , തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ഹോട്ടല്‍ ബിസിനസ് നടത്തി വരുകയായിരുന്നതായി പറയപ്പെടുന്നു. അല്ലാതെ ഈ വ്യക്തിക്ക് പന്മന ആശ്രമവുമായി മറ്റ് യാതൊരു വിധ ബന്ധവുമില്ല. ആ ശ്രമത്തിന്റെ സത് പേരിന് കളങ്കമുണ്ടാക്കുന്ന കള്ള പ്രചരണം അവസാനിപ്പിക്കണമെന്നും പന്മന ആശ്രമം മഠാധിപതി പ്രണവാനന്ദ തീര്‍ത്ഥപാതര്‍ അറിയിച്ചു.

[related]

RELATED STORIES

Share it
Top