ലാവ മൊബൈല്‍ ഫോണുകള്‍ ഗള്‍ഫ് രാജ്യങ്ങിലും സജീവ സാന്നിദ്ധ്യമാവുന്നു


lava-ദുബയ്:  ഇന്ത്യയിലേയും ചൈനയിലേയും മാര്‍ക്കറ്റുകളില്‍ സജീവ സാന്നിദ്ധ്യമായ ലാവ മൊബൈല്‍ ഫോണുകള്‍ ഗള്‍ഫ് രാജ്യങ്ങളിലും സജീവമാകുന്നു. കര്‍ശന നിയന്ത്രണമുള്ള സ്ഥാപനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ക്യാമറയും ജി.പി.എസും ഇല്ലാത്ത മൊബൈല്‍ അടക്കമുള്ള സ്മാര്‍ട്ട് മൊബൈല്‍ ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

ഐറിസ് എക്‌സ് 8 മോഡലില്‍ ക്യാമറ ഇല്ലെങ്കിലും സ്മാര്‍ട്ട് ഫോണുകളിലെ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കുമെന്ന് ലാവ കണ്‍ട്രി മാനേജര്‍ ബില്ലി ലൂവോ പറഞ്ഞു. 10 ശതമാനം ചാര്‍ജ്ജ് ഉള്ളപ്പോള്‍ പോലും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രൂപത്തിലാണ് ഫോണുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

RELATED STORIES

Share it
Top