ലാവ്‌ലിന്‍ കേസ്: മുഴുവന്‍ ഹരജികളും നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരേ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ അടക്കം എല്ലാ ഹരജികളും സുപ്രിംകോടതി ബുധനാഴ്ച പരിഗണിക്കും.
ജസ്റ്റിസുമാരായ എന്‍ വി രമണ, എസ് അബ്ദുല്‍ നസീര്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കേസില്‍ സിബിഐക്കു പുറമേ മുന്‍ കെഎസ്ഇബി ഉദ്യോഗസ്ഥരായ രണ്ടു പ്രതികളും അപ്പീല്‍ നല്‍കിയിട്ടുണ്ട്. കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ നല്‍കിയ അപേക്ഷയും മുന്‍ അക്കൗണ്ട് ഓഫിസര്‍ കെ ജി രാജശേഖരന്റെയും അപ്പീലുകളും 10നു പരിഗണിക്കും. കേസില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ട മുന്‍ കെഎസ്ഇബി ഉദ്യോഗസ്ഥരായ ആര്‍ ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവര്‍ നല്‍കിയ അപ്പീലുകള്‍ നിലവിലെ സുപ്രിംകോടതി ലിസ്റ്റ് പ്രകാരം 15ാം തിയ്യതി പരിഗണിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
ഹരജികള്‍ ഒരുമിച്ചു പരിഗണിക്കണമെന്ന് ആര്‍ ശിവദാസന്‍, കസ്തൂരിരംഗന്‍ എന്നിവരുടെ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചാണ് എല്ലാ ഹരജികളും നാളെ പരിഗണിക്കാന്‍ തീരുമാനിച്ചത്.

RELATED STORIES

Share it
Top