ലാവ്‌ലിന്‍ കേസ്: പിണറായി വിജയന് സുപ്രിംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ അഴിമതി കേസില്‍ പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ ഒഴിവാക്കിയുതുമായി ബന്ധപ്പെട്ട സിബിഐ ഹരജിയില്‍ സുപ്രിംകോടതി മുഖ്യമന്ത്രിയ്ക്ക് നോട്ടീസയച്ചു. സിബിഐ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു. ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മറ്റ് രണ്ട് പേര്‍ക്കും സുപ്രിം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.


അതിനിടെ, കേസിലെ പ്രതികളുടെ വിചാരണ കോടതി സ്‌റ്റേ ചെയ്തു. കസ്തൂരിരംഗഅയ്യര്‍, ആര്‍ ശിവദാസന്‍, ആര്‍ രാജശേഖരന്‍ എന്നിവരുടെ വിചാരണയാണ് സ്‌റ്റേ ചെയ്തത്. പിണറായി അടക്കമുള്ള വരെ ഒഴിവാക്കി വിചാരണ ആരംഭിക്കാന്‍  ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനാണ് സുപ്രിം കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.

RELATED STORIES

Share it
Top