ലാവ്‌ലിന്‍ കേസ് നീട്ടിവയ്ക്കണമെന്ന് ഹരജി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയരായ എസ്എന്‍സി ലാവ്‌ലിന്‍ അഴിമതിക്കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി.  കേസ് ഇന്നു പരിഗണിക്കാനിരിക്കെ കുറ്റക്കാരാണെന്നു ഹൈക്കോടതി കണ്ടെത്തിയ കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരായ ആര്‍ ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവരാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കേസ് പരിഗണിക്കുന്നത് ഒരു മാസത്തേക്കു നീട്ടിവയ്ക്കണമെന്നാണ് ആവശ്യം. കേസില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നാണ് കസ്തൂരിരംഗന്റെ ആവശ്യം. വ്യക്തിപരമായ കാരണമാണ് ശിവദാസന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

RELATED STORIES

Share it
Top