ലാലു പ്രസാദ് യാദവിന്റെ സഹോദരി മരിച്ചു: മരണം ലാലു ശിക്ഷിക്കപ്പെട്ടതിന്റെ ആഘാതത്തിലെന്ന്

പാട്‌ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഏക സഹോദരി ഗംഗോത്രി(73) മരിച്ചു. കാലിത്തീ്റ്റ കുംഭകോണ കേസില്‍ ലാലുവിന് തടവുശിക്ഷ ലഭിച്ചത് അറിഞ്ഞ ആഘാതത്തിലാണ് അവരുടെ മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലാലുവിന് വേണ്ടി പ്രാര്‍ഥിക്കുകയായിരുന്നു ഗംഗോത്രി. സഹോദരന്‍ കേസില്‍ നിന്ന എത്രയും വേഗം പുറത്തുവരുന്നതിനായി ചില ദിവസങ്ങളില്‍ പൂര്‍ണമായും പ്രാര്‍ഥനയില്‍ മുഴുകിയിരുന്നുവെന്നും ലാലുവിന്റെ ഭാര്യ റാബ്‌റി ദേവി പറഞ്ഞു.എന്നാല്‍ തടവു ശിക്ഷ ലഭിച്ചത് അവരെ വളരെയധികം വിഷമിപ്പിച്ചു.അതിന്റെ ആഘാതമാണ് അവരുടെ ജീവനെടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മരണമറിഞ്ഞ് ലാലുവിന്റെ മക്കളായ തേജ് പ്രതാപും തേജസ്വിനി യാദവും വീട്ടിലെത്തി. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ലാലു കോടതിയെ സമീപിക്കും.

RELATED STORIES

Share it
Top