ലാലു കുടുംബത്തിനെതിരേ വീണ്ടും അഴിമതി ആരോപണം

പട്‌ന: ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവും അദ്ദേഹത്തിന്റെ കുടുംബവും ടാറ്റാ ഗ്രൂപ്പില്‍ നിന്നു വ്യാജ കമ്പനികള്‍ വഴി ചുളുവിലയ്ക്ക് ആഡംബര വസതി വാങ്ങിയെന്നു ബിജെപി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ മോദി ആരോപിച്ചു. ലാലുവും അദ്ദേഹത്തിന്റെ ഭാര്യ റബ്‌റീദേവിയും മുഖ്യമന്ത്രിമാരായിരിക്കെ ടാറ്റയ്ക്ക് ആനുകൂല്യങ്ങള്‍ നല്‍കി. പകരം ടാറ്റയില്‍ നിന്ന് ആനുകൂല്യം സ്വീകരിക്കുകയും ചെയ്തു. പട്‌നയിലെ 7,105 ചതുരശ്ര അടിയിലുള്ള ഇരുനില കെട്ടിടമാണു ലാലുവും കുടുംബവും വാങ്ങിയത്.

RELATED STORIES

Share it
Top