ലാലുവിന് മൂന്നരവര്‍ഷം തടവ്, അഞ്ചു ലക്ഷം രൂപ പിഴറാഞ്ചി : കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് മൂന്നരവര്‍ഷം തടവു ശിക്ഷ. കോടതിയുടേതാണ് വിധി. അഞ്ചു ലക്ഷം രൂപ പിഴയും അടയ്ക്കണം. റാഞ്ചിയിലെ പ്രത്യേക കോടതിയുടേതാണ് വിധി.
1991 94 കാലഘട്ടത്തില്‍ വ്യാജരേഖയുണ്ടാക്കി ദേവ്ഗഡ് ട്രഷറിയില്‍ നിന്ന് എണ്‍പത്തിയൊന്‍പത് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് ശിക്ഷ. കേസില്‍ ലാലു അടക്കം പതിനാറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.

RELATED STORIES

Share it
Top