ലാറ്റിനമേരിക്ക ബഹിഷ്‌കരിച്ച 1934 ലോകകപ്പ്

1930ല്‍ ഉറുേഗ്വയില്‍ നടന്ന ആദ്യ ലോകകപ്പില്‍ യൂറോപ്യന്‍ ടീമുകള്‍ പങ്കെടുത്തിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ഇറ്റലിയില്‍ നടന്ന രണ്ടാം ലോകകപ്പ് ലാറ്റിനമേരിക്കക്കാരും ബഹിഷ്‌കരിച്ചു. ഇരു വന്‍കരകളും തമ്മില്‍ നടന്ന വാശിയുടെയും വൈരാഗ്യത്തിന്റെയും കഥകളാണ് 1934 മെയ് 27 മുതല്‍ ജൂണ്‍ 10 വരെ ഇറ്റലിയില്‍ നടന്ന ലോകകപ്പിന് പറയാനുള്ളത്.
യോഗ്യതാ മല്‍സരങ്ങള്‍ ആദ്യമായി ആരംഭിച്ചതും ഈ ലോകകപ്പിലായിരുന്നു. 16 ടീമുകളാണ് ഈ ലോകകപ്പില്‍ മാറ്റുരച്ചത്. അര്‍ജന്റീന, ഓസ്ട്രിയ, ബെല്‍ജിയം, ബ്രസീല്‍, ചെക്കോസ്ലോവാകിയ, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, ഇറ്റലി, നെതര്‍ലന്റ്‌സ്, റൊമേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎസ് എന്നിവയാണ് ഈ ലോകകപ്പില്‍ പങ്കെടുത്തത്. സെമി ഫൈനലില്‍ ഇറ്റലി ഓസ്ട്രിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഫൈനലിലെത്തിയപ്പോള്‍ രണ്ടാം സെമിയില്‍ ജര്‍മനിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ചാണ് ചെക്കോസ്ലോവാകിയ ഫൈനലിലെത്തിയത്. ഫൈനലില്‍ 21 എന്ന സ്‌കോറിനാണ് ഇറ്റലി പൊരുതിക്കളിച്ച ചെക്കോസ്ലോവാകിയയെ തോല്‍പ്പിച്ച് കപ്പുയര്‍ത്തിയത്. ഫൈനലില്‍ ചെക്കോസ്ലോവോകിയയെ തോല്‍പ്പിച്ച് ഇറ്റലി ആ ലോകകപ്പില്‍ മുത്തമിട്ടു. അങ്ങനെ ആദ്യമായി ലോകകപ്പ് നേടുന്ന യൂറോപ്പ്യന്‍ രാജ്യമെന്ന ഖ്യാതിയും ഇറ്റലി കരസ്ഥമാക്കി.

RELATED STORIES

Share it
Top