ലാഭക്കൊതിയുടെ കാലത്ത് സ്വയം പ്രതിരോധം തീര്‍ത്ത് മംഗലംകളി ശില്‍പശാല

കാഞ്ഞങ്ങാട്: ലളിതവും പരിമിതവുമായ ആവശ്യങ്ങളെ അടിസ്ഥാനമാക്കി മൂല്യബോധത്തോടെയും സാംസ്‌കാരിക നിലവാരത്തോടെയും മികച്ച ജീവിത നിലവാരം പുലര്‍ത്തിയവരാണ് മണ്ണിന്റെ നേരവകാശികളായ ഗോത്ര വിഭാഗങ്ങളെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാലിച്ചാനടുക്കത്ത് നടന്ന മംഗലംകളി ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെട്ടിപ്പിടിക്കലിന്റെയും ലാഭകൊതിയുടേയും പുത്തന്‍ വികസന ലോകത്ത് ഇവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു പോകുന്നു. ഇതിനെതിരെയുള്ള നന്മയുടെ പ്രതിരോധങ്ങളാണ് ഇത്തരം കൂട്ടായ്മകളെന്നും അത് വളര്‍ത്തിയെടുക്കുക എന്നതാണ് ശില്‍പശാലകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പി വി തങ്കമണി തെയ്യം കലാകാരന്മാരെയും മംഗലംകളി കലാകാരന്മാരെയും ആദരിച്ചു. ഭൂപേഷ് ബാനം സംസാരിച്ചു.

RELATED STORIES

Share it
Top