ലാത്തിച്ചാര്‍ജിനിടെ കാണാതായയാളുടെ മൃതദേഹം കിണറ്റില്‍, സംഘര്‍ഷം

എടവണ്ണ : ലാത്തിച്ചാര്‍ജിനിടെ കാണാതായയാളുടെ മൃതദേഹം കിണറ്റില്‍ കാണപ്പെട്ടതിനെത്തുടര്‍ന്ന്് പത്തപ്പിരിയം മഞ്ചേരിക്കാടില്‍ സംഘര്‍ഷം. ടാര്‍ മിശ്രണ യൂണിറ്റിനെതിരായ സമരത്തില്‍ പങ്കെടുത്തയാളെയാണ് ലാത്തിച്ചാര്‍ജിനെത്തുടര്‍ന്ന് കാണാതാവുകയും പിന്നീട് പ്രദേശത്തെ ഒരു കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെടുകയും ചെയ്തത്്.പത്തപ്പിരിയം കീര്‍ത്തിയില്‍ അയ്യപ്പ (45)നാണ് മരിച്ചത്. സംഭവത്തെത്തുടര്‍ന്ന്് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ടാര്‍ മിശ്രണയൂണിറ്റിനെതിരെ സ്ഥലത്ത് കഴിഞ്ഞദിവസം നാട്ടുകാര്‍ നടത്തിയപ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. മൂന്ന് വാഹനങ്ങള്‍ സംഘര്‍ഷത്തിനിടെ കത്തിനശിച്ചു. തുടര്‍ന്ന്് പ്രദേശത്ത്് ഉപരോധസമരം നടത്തിയവര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയപ്പോള്‍ പലരും ചിതറിയോടി. ഇതിനിടെ കാണാതായ അയ്യപ്പനെ ഇന്നു രാവിലെ പ്രദേശത്തെ ഒരു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

RELATED STORIES

Share it
Top