ലഹരി വിരുദ്ധ മനുഷ്യമതില്‍ തീര്‍ത്തു

മാള: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പുത്തന്‍ചിറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെയും എന്റെ പുത്തന്‍ചിറ വാട്‌സാപ്പ് കൂട്ടായ്മയുടെയും ആന്റി ഡ്രഗ്‌സ് കോ ഓര്‍ഡിനേഷന്റെയും പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ മനുഷ്യമതില്‍ സൃഷ്ടിച്ചു.
മാള എക്‌സൈസ് റേഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങ് പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം കാതറിന്‍ പോള്‍ അദ്ധ്യക്ഷത വഹിച്ചു.
മാള എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സജീവ് ലഹരി വിരുദ്ധ സന്ദേശം നല്‍കി. അധ്യാപകരായ ബൈജു, അനിതകുമാരി, ബിന്ദു, ലത, പി ടി എ പ്രസിഡന്റ് റഫീഖ് പട്ടേപ്പാടം, നസീര്‍ പാണ്ടികശാല തുടങ്ങിയവര്‍ സംസാരിച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള നൂറുകണക്കിന് പേര്‍ മനുഷ്യമതിലില്‍ അണിചേരുകയും ലഹരി വിരുദ്ധ സന്ദേശം ഏറ്റുചൊല്ലുകയും ചെയ്തു.

RELATED STORIES

Share it
Top