ലഹരി മിഠായിയും 60 കിലോ പുകയില ഉല്‍പന്നങ്ങളും പിടികൂടി

പാലക്കാട്: എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍  80ലഹരി മിഠായിയും 60കിലോ പുകയില ഉല്‍പപന്നങ്ങളും പിടികൂടി. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ പരിശോധനയിലാണ് ലഹരി മിഠായിയും നിരോധിത പുകയില ഉല്‍പന്നവും കണ്ടെത്തിയത്.
ഇതര സംസ്ഥാന ജോലിക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നതാണിതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രെയിനില്‍ സീറ്റിന്റെ അടിയില്‍ ഷോള്‍ഡര്‍ ബാഗിലാക്കിയ നിലയിലാണ് 60കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. പരിശോധകരില്ലെങ്കില്‍ സ്ഥലമെത്തിയാല്‍ ബാഗുമായി ഇറങ്ങിപോകുന്നതാണ് ഇതു കടത്തുന്നവരുടെ രീതി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം രാകേഷ്, പ്രിവന്റിവ് ഓഫിസര്‍ മാരായ കെ എസ് സജിത്ത്, ജയപ്രകാശ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top