ലഹരി മാഫിയ: സ്‌കൂള്‍ പരിസരങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും

മാവൂര്‍: വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങളും ലഹരി മാഫിയകളുടെ ഇടപെടലും അവസാനിപ്പിക്കുന്നതിന് മാവൂരിലും സ്‌കൂള്‍ പരിസരങ്ങളിലും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് മാവൂര്‍ പോലിസ് പറഞ്ഞു. അന്യായമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. വിദ്യാര്‍ഥികള്‍ ലഹരി മഫിയ സംഘങ്ങളുമായി ഇടപെടല്‍ ഒഴിവാക്കുന്നതിന് അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ മുന്‍കൈയെടുക്കണം.
അപരിചിതരുടെ വാഹനങ്ങളില്‍ വിദ്യാര്‍ഥികള്‍ കയറാന്‍ ശ്രമിക്കരുത്. മൊബൈല്‍ ഫോണ്‍ ദുരുപയോഗം തടയുന്നതിന് വീട്ടുകാരുടെ ശ്രദ്ധ അനിവാര്യമാണ്. മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരണ യോഗത്തിാലാണ് തീരുമാനങ്ങളറിയിച്ചത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷൈലജാ ദേവി അധ്യക്ഷത വഹിച്ചു. മാവൂര്‍ അഡീഷനല്‍ എസ്‌ഐ കെ ശ്യാം, എഎസ്‌ഐ മുഹമ്മദ് അഷ്‌റഫ്, പ്രധാനാധ്യാപകന്‍ കെ സി സത്യാനന്ദന്‍, അബ്ദുല്‍വഹാബ്, എം ഉസ്മാന്‍ ഓട്ടോ ഡ്രൈവേഴ്‌സ്, പിടിഎ പ്രസിഡന്റ് കെ ചന്ദ്രന്‍, അധ്യാപകര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top