ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

കോഴിക്കോട്: നിരോധിക്കപ്പെട്ട ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍. ട്രെമഡോള്‍ ഇനത്തില്‍പെട്ട ലഹരിഗുളികകള്‍ (1100 ഓളം)വില്‍പനക്ക് ശ്രമിക്കുകയായിരുന്നു. കോഴിക്കോട് സി എച്ച് ഓവര്‍ബ്രിഡ്ജിനു സമീപത്തു നിന്നാണ് യുവാവ് പിടിയിലായത്. പരപ്പില്‍ തങ്ങള്‍ റോഡ് മുച്ചി ഇബ്്‌റാഹിം ബാദുഷ (29) എന്നയാളെ വെള്ളയില്‍ എസ്‌ഐ ടി വി ധനഞ്ജയദാസും സംഘവുമാണ് പിടികൂടിയത്.
പോലിസിനെ കണ്ട് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് അതിമാരകമായ ട്രെമഡോള്‍ അടങ്ങിയ സ്പാങ്ക് പ്രോക്‌സിയോണ്‍ പ്ലസ് എന്ന ഗുളികകള്‍ കണ്ടെത്തിയത്. സ്‌കൂള്‍ പരിസരങ്ങള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഈ ഗുളികകള്‍ ഉപയോഗിച്ചുവരുന്നതായാണ് അറിഞ്ഞതെന്ന് പോലിസ് അറിയിച്ചു. മൈസുരുവില്‍ നിന്നാണ് ഈ ഗുളികകള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. പോലിസ് സംഘത്തില്‍ എഎസ്‌ഐ സതീഷ്, സുനില്‍കുമാര്‍, ശ്രീജിത്ത് എന്നിവര്‍ ഉണ്ടായിരുന്നു.

RELATED STORIES

Share it
Top