ലഹരി കടത്ത്: പ്രതിയെ എക്‌സൈസ് കസ്റ്റഡിയില്‍ വാങ്ങും

കൊച്ചി: എംഡിഎംഎയെന്നു സംശയിക്കുന്ന 200 കോടി രൂപ വിലവരുന്ന ലഹരിപദാര്‍ഥം വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച കേസിലെ പ്രതി കണ്ണൂര്‍ സ്വദേശിയും ചെന്നൈയിലെ താമസക്കാരനുമായ പ്രശാന്ത് കുമാറി (35)നെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. പ്രശാന്തിനെ ഇന്നു കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. എംജി റോഡിലെ കൊറിയര്‍ സ്ഥാപനം വഴി മലേസ്യയിലേക്കു കടത്താന്‍ ശ്രമിച്ച എക്റ്റസി എന്ന വിളിപ്പേരുള്ള മെത്തിലിന്‍ ഡയോക്‌സി മെതാംഫിറ്റമി (എംഡിഎംഎ)നാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഈ ലഹരിക്കടത്തു കാര്‍ട്ടലിന്റെ മുഖ്യകണ്ണിയായ ചെന്നൈ സ്വദേശി അലിയടക്കമുള്ളവരെ കണ്ടെത്താന്‍ പ്രശാന്തിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ്. അന്വേഷണത്തില്‍ തമിഴ്‌നാട് ആന്റി നാര്‍ക്കോട്ടിക് വിഭാഗത്തിന്റെ സഹകരണവും അന്വേഷണ സംഘം തേടിയിട്ടുണ്ട്.

RELATED STORIES

Share it
Top