ലഹരി ഉപയോഗം:കൊച്ചിക്ക് രണ്ടാംസ്ഥാനം- ഋഷിരാജ് സിങ്‌

കൊച്ചി: പഞ്ചാബിലെ അമൃത്‌സര്‍ കഴിഞ്ഞാല്‍ രാജ്യത്ത് ലഹരി ഉപയോഗത്തിനും ലഹരിവസ്തുക്കള്‍ കൈവശംവച്ചതിനും ഏറ്റവും കൂടുതല്‍ കേസുകള്‍ നിലനില്‍ക്കുന്നതു കൊച്ചിയിലാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. കേരളത്തില്‍ വ്യാജമദ്യത്തിന്റെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ആളുകള്‍ മദ്യത്തില്‍ നിന്നു മാറി മറ്റു ലഹരികളിലേക്ക് പോവുന്നു.
മുമ്പ് വര്‍ഷത്തില്‍ 10,000 ത്തിനടുത്ത് കേസുകളാണ് എടുത്തിരുന്നതെങ്കില്‍ ഇപ്പോഴത് 50,000ത്തിനു മുകളിലായി. ലഹരി ഉപയോഗിക്കുന്നവരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസി പേജ് നിഷ്‌ക്രിയമാക്കാന്‍ അധികൃതരെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top