ലഹരിയുടെ വിപത്തുകള്‍ തുറന്നുകാട്ടി സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ചിത്രപ്രദര്‍ശനം

എടത്തനാട്ടുകര: ലഹരിയുടെ വിപത്തുകള്‍ തുറന്നു കാട്ടിയുംലഹരിയുടെ ദൂഷ്യങ്ങളെക്കുറിച്ച് ബോധവല്‍ക്കരിച്ചും എടത്തനാട്ടുകര കോട്ടപ്പള്ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി. പെരിന്തല്‍മണ്ണ കുന്നപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ഹോപ്പ് ഡി അഡിക്ഷന്‍ സെന്ററുമായി സഹകരിച്ചാണ് വിദ്യാര്‍ഥികള്‍ ചിത്ര പ്രദര്‍ശനം ഒരുക്കിയത്.
ന്യൂ ഹോപ്പ് ഡി അഡിക്ഷന്‍ സെന്ററര്‍ ജീവനക്കാരനും പ്രമുഖ ചിത്രകാരനുമായ കമറുദ്ദീന്‍ ചേരിപ്പറമ്പ് വരച്ച ലഹരിയുടെ നീരാളിപ്പിടുത്തത്തിനെതിരെ ബോധവല്‍ക്കരിക്കുന്ന മുപ്പതോളം ചിത്രങ്ങള്‍ വിദ്യാര്‍ഥികളുടെയുംപൊതു ജനങ്ങളുടെയുംചിന്തയെ തൊട്ടുണര്‍ത്തി. സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്  യൂണിറ്റ്  തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. ചിത്ര പ്രദര്‍ശനം മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ കെ സുരേഷ് ഉല്‍ഘാടനം ചെയ്തു.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീക്യഷ്ണ ദാസ് അധ്യക്ഷത വഹിച്ചു. അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ എം ഷരീഫ്, വൈസ് പ്രസിഡന്റ്ര് റഫീഖ പാറോക്കോട്ട്, അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജി , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി മുഹമ്മദാലി,വി ഗിരിജ, കെ പി യഹ്‌യ, പിടിഎ പ്രസിഡന്റ് ഒ പി ഫിറോസ്,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ പി മാനു, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എന്‍ അബ്ദുള്‍ നാസര്‍ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളില്‍പ്പെട്ട മൂവായിരത്തോളം ആളുകള്‍ ചിത്ര പ്രദര്‍ശനം കാണാനെത്തി.
സ്‌കൗട്ട് മാസ്റ്റര്‍ ഒമുഹമ്മദ് അന്‍വര്‍,  ഗൈഡ് ക്യാപ്റ്റന്‍ വി ജലജ കുമാരി,  ട്രൂപ്പ് ലീഡര്‍ റംഷി റഹ്മാന്‍, കമ്പനി ലീഡര്‍ പിപി അഫ്‌റ  നേത്യത്വം നല്‍കി.

RELATED STORIES

Share it
Top