ലഹരിക്കെതിരേ ബോധവല്‍ക്കരണവുമായി മഹല്ല് കമ്മിറ്റികളും

പാനൂര്‍: പാനൂര്‍ മേഖലയില്‍ വിദ്യാര്‍ഥികളില്‍ പോലും ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ധിച്ച സാഹചര്യത്തില്‍ ബോധവല്‍ക്കരണവുമായി പള്ളി കമ്മിറ്റികളും. പാനൂര്‍ തിരുവാല്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എക്‌സൈസ് വകുപ്പുമായി സഹകരിച്ച് ബോധവല്‍ക്കരണ പരിപാടി നടത്തി. ജനമൈത്രി ഓഫിസര്‍ കെ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ഫൈസി അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ വി ഹാരിസ്, പി കെ ഷാഹുല്‍ ഹമീദ്, ചിറ്റുളി യൂസഫ് ഹാജി, കെ വി ഇസ്മയില്‍, സി എ ഖാദര്‍, കെ ടി കെ അബ്ദുല്ല, എം സമീര്‍, കെ അബ്ബാസ് സംസാരിച്ചു.ചെണ്ടയാട് കല്ലറക്കല്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയും ബോധവല്‍ക്കരണ ക്ലാസ് നടത്തി. പാനൂര്‍ എസ്‌ഐ വി കെ ഷൈജിത്ത് ഉദ്ഘാടനം ചെയ്തു. ജുമാ മസ്ജിദ് പ്രസിഡന്റ് പി സി ഖാദര്‍ ഹാജി അധ്യക്ഷനായി. സെക്രട്ടറി എം സി വി ഗഫൂര്‍, ജോയിന്റ് സിക്രട്ടറി എം പി അശ്‌റഫ് സംസാരിച്ചു.

RELATED STORIES

Share it
Top