ലഹരിക്കെതിരേ നാടൊരുമിച്ചു

മലപ്പുറം: ലഹരി ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെ ഓര്‍മപ്പെടുത്തി നാടെങ്ങും ലോക ലഹരി വിരുദ്ധ ദിനാചരണം. നിലമ്പൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി.
നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഷാബിര്‍ ഇബ്രാഹീം ഉദ്്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബീന ടി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ ജില്ലാ ആശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ കെ പ്രവീണ, ജനമൈത്രി എക്‌സൈസ് ഓഫിസര്‍ എന്നിവര്‍ ക്ലാസെടുത്തു. ലീഗല്‍ സര്‍വീസ് സൊൈസറ്റി താലൂക്ക് സെക്രട്ടറി കെ എന്‍ സുഭാഷ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് റീത്ത തോമസ്, സി വൈ കുര്യന്‍ ദാസ് എന്നിവര്‍ സംസാരിച്ചു. ചെമ്മങ്കടവ് പിഎംഎസ്എഎംഎ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ ദിനമാചരിച്ചു. സ്‌കൂള്‍ യൂനിറ്റ് എന്‍എസ്എസ് വോളന്റിയര്‍മാര്‍ നടത്തിയ റാലിക്ക് പ്രോഗ്രാം ഓഫിസര്‍ എന്‍ കെ ഹഫ്‌സല്‍ റഹിമാന്‍, യൂനിറ്റ് ലീഡര്‍മാരായ സി എച്ച് റിസ്‌വ, കെ മുഹമ്മദ് സിനാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മഞ്ചേരി: ലഹരിമുക്ത ഏറനാടിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യുവജന വിഭാഗം കര്‍മ പദ്ധതി നടപ്പാക്കും. “ഏറെ നല്ലനാട്, ഏറനാട്’ പദ്ധതിയുടെ ലോഗോ പ്രകാശനം ലഹരി വിരുദ്ധ ദിനത്തില്‍ മഞ്ചേരി സിഐ എന്‍ ബി ഷൈജു ഉദ്ഘാടനം ചെയ്തു. മഞ്ചേരി പോലിസിന്റെ സഹകരണത്തോടെ എച്ച്എംവൈഎച്ച്എസ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ യൂത്ത് യൂനിറ്റ് പ്രസിഡന്റ് മുജീബ് രാജധാനി അധ്യക്ഷത വഹിച്ചു. എസ്‌ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത്ത് ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസിന് നേതൃത്വം നല്‍കി. വ്യാപാരി വ്യാവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് എം പി എ ഹമീദ് കുരിക്കള്‍, പ്രധാനാധ്യാപകന്‍ കെ എം എ ഷുക്കൂര്‍, എ മുഹമ്മദലി എന്ന ഇപ്പു, സക്കീര്‍ ചമയം, ഫൈസല്‍ ചേലാടത്തില്‍, സുധീര്‍, വി എം മുസ്തഫ സംസാരിച്ചു.
എടക്കര: ചുങ്കത്തറ പള്ളിക്കുത്ത് ഗവ. യുപി സ്‌കൂളില്‍ അന്താരാഷ്ട മയക്കുമരുന്ന് വിരുദ്ധ ദിനം ആചരിച്ചു. ജനമൈത്രി എക്‌സൈസ് ഓഫിസര്‍ പി സി സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ പി ടി യോഹന്നാന്‍ അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ കെ കമ്മത്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഇ ജിഷില്‍ എന്നിവര്‍ ക്ലാസെടുത്തു. എം ആര്‍ നീലാംബരി, സി ബാലഭാസ്‌കരന്‍, എം എം ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.
അരീക്കോട്: ലഹരി വിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ചു കുനിയില്‍ അന്‍വാറുല്‍ ഇസ്‌ലാം അറബി കോളജില്‍ എന്‍എസ്എസ് യൂണിറ്റ് സന്ദേശ പ്രചാരണം സംഘടിപ്പിച്ചു. ഡോ. കെ നാസര്‍ ഉദ്ഘാടനം ചെയ്തു. സാക്കിര്‍ ബാബു കുനിയില്‍, കെ മുഹമ്മദ് അമാന്‍, ഫിറോസ് വാണിയമ്പലം, എം കെ അമീര്‍ സ്വലാഹി, കെ ടി യുസഫ്, പി അഷ്‌റഫ് സംസാരിച്ചു.

RELATED STORIES

Share it
Top