ലഹരിക്കെതിരേ കടലുണ്ടിയില്‍ എക്‌സൈസ് പരാതിപ്പെട്ടി

കടലുണ്ടി: വര്‍ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും സംബന്ധിച്ച് എക്‌സൈസ് വകുപ്പിന് വിവരങ്ങള്‍ കൈമാറാന്‍ കടലുണ്ടി അങ്ങാടിയില്‍ പൊതുജനങ്ങള്‍ക്കായി പരാതിപ്പെട്ടി സ്ഥാപിച്ചു.
ഫറോക്ക് എക്‌സൈസ് റെയിഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ നിഷില്‍ കുമാര്‍ കടലുണ്ടി വാര്‍ഡ് മെമ്പര്‍ അഡ്വ.മുഹമ്മദ് ഷാഹിദിന് പരാതിപ്പെട്ടി കൈമാറി. കടലുണ്ടിയില്‍ പിടഞ്ഞാറ് ഭാഗത്തുള്ള റെയില്‍വേ ഗേറ്റിന് സമീപം സ്ഥാപിച്ച പരാതിപെട്ടിയില്‍ പൊതുജനങ്ങക്ക് ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും സംബന്ധിച്ച രഹസ്യവിവരങ്ങള്‍ എഴുതി നിക്ഷേപിക്കാവുന്നതാണ്. വിവരങ്ങള്‍ നല്‍കുന്നവരുടെ പേര് വെളിപ്പെടുത്തുന്നതല്ല. ഇപ്രകാരം ലഭിക്കുന്ന പരാതികള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതായിരിക്കും. ചടങ്ങില്‍ പ്രിവന്റീവ് ഓഫീസര്‍ യുഗേഷ് ബി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു.

RELATED STORIES

Share it
Top