ലളിതകലാ അക്കാദമി സ്‌കോളര്‍ഷിപ്പ്

കേരള ലളിതകലാ അക്കാദമി മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മരണാര്‍ഥം കലാവിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂനിവേഴ്‌സിറ്റികളിലും ചിത്രകല/ശില്‍പ്പകല/ഗ്രാഫിക്‌സ് എന്നീ വിഷയങ്ങളില്‍ എംഎഫ്എ, എംവിഎ/ബിഎഫ്എ, ബിവിഎ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്.എംഎഫ്എ/എംവിഎക്ക് 6,000 രൂപ വീതം അഞ്ചു വിദ്യാര്‍ഥികള്‍ക്കും ബിഎഫ്എ/ബിവിഎക്ക് 5,000 രൂപ വീതം അഞ്ചു വിദ്യാര്‍ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പുകള്‍. പ്രസ്തുത കോഴ്‌സുകളില്‍ 2017 ജൂണില്‍ ആരംഭിച്ച അക്കാദമിക് വര്‍ഷത്തില്‍ അവസാന വര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. സ്ഥാപനത്തിന്റെ തലവനില്‍/വകുപ്പ് തലവനില്‍ നിന്നുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. തങ്ങള്‍ക്ക് മറ്റു യാതൊരുവിധ സ്‌കോളര്‍ഷിപ്പും ലഭിക്കുന്നില്ലെന്ന് അപേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഓരോ അപേക്ഷകരും അവരുടെ കലാസൃഷ്ടികളുടെ അനുയോജ്യമായ വലുപ്പത്തിലുള്ള 10 കളര്‍ ഫോട്ടോകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഈ കലാസൃഷ്ടികള്‍ യഥാര്‍ഥത്തില്‍ അവരവര്‍ ചെയ്തതാണെന്നു ചിത്രങ്ങളുടെ പിറകുവശത്ത് വകുപ്പ് തലവനോ സ്ഥാപനത്തിന്റെ മേധാവിയോ സാക്ഷ്യപ്പെടുത്തിയിരിക്കണം. കൂടാതെ, അപേക്ഷകന്റെ കലാപ്രവര്‍ത്തനത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് അധ്യാപകന്റെ പ്രത്യേക അഭിപ്രായവും ഉള്‍ക്കൊള്ളിച്ചിരിക്കണം.സ്‌കോളര്‍ഷിപ്പ് നിബന്ധനകളും അപേക്ഷാ ഫോറങ്ങളും എല്ലാ കലാവിദ്യാലയങ്ങളിലും അക്കാദമിയുടെ എല്ലാ ഗാലറികളിലും അക്കാദമിയുടെ വെബ്‌സൈറ്റിലും (ംംം.ഹമഹശവേസമഹമ.ീൃഴ)  2017 ഡിസംബര്‍ 8 മുതല്‍ ലഭിക്കുന്നതാണ്. അപേക്ഷ അക്കാദമിയില്‍ 2017 ഡിസംബര്‍ 22നകം ലഭിച്ചിരിക്കണം.

RELATED STORIES

Share it
Top