ലരീസാ വാട്ടേര്‍സ് പാര്‍ലമെന്റില്‍ മുലയൂട്ടിയ ആദ്യ ആസ്‌ത്രേലിയക്കാരിമെല്‍ബണ്‍: ആസ്‌ത്രേലിയന്‍ പാര്‍ലമെന്റില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്ന ആദ്യ അംഗമായി ലരീസാ വാട്ടേര്‍സ്. ഇടതു പാര്‍ട്ടിയായ ഗ്രീന്‍ പാര്‍ട്ടി അംഗമായ ലരീസാ തന്റെ രണ്ടുമാസം പ്രായമുള്ള മകള്‍ ആലിയ ജോയിയോടൊപ്പമായിരുന്നു ഇന്നലെ സഭയിലെത്തിയത്. സെനറ്റ് നടപടിക്കിടെ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കുന്നതിന് കഴിഞ്ഞ വര്‍ഷമാണ് പാര്‍ലമെന്റിന്റെ അധോസഭ അനുമതി നല്‍കിയത്. കുടുംബസ്ഥരായ എംപിമാര്‍ക്ക് പാര്‍ലമെന്റ് നടപടികള്‍ കുട്ടികളുണ്ടെന്ന കാരണത്തില്‍ മുടക്കം വരരുതെന്ന് കാണിച്ച് 2015ല്‍ അന്നത്തെ മന്ത്രിയായിരുന്ന കെല്ലി ഒ ഡോയറായിരുന്നു പിഞ്ചു കുഞ്ഞുമായി സഭയിലെത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബില്ല് അവതരിപ്പിച്ചത്.

RELATED STORIES

Share it
Top