ലത്തീഫ് കുറ്റിപ്പുറത്തിന് യാത്രയയപ്പ് നല്‍കിദമ്മാം: മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ലത്തീഫ് കുറ്റിപ്പുറത്തിന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാം ഏരിയാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. സാമൂഹിക, ജീവകാരുണ്യ രംഗത്ത് നിശബ്ദ സേവനം നടത്തുന്ന ലത്തീഫ് കഴിഞ്ഞ ഏഴു വര്‍ഷം തുടര്‍ച്ചയായി ഫോറത്തിന് കീഴില്‍ ഹജ്ജ് വോളന്റിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ഹജ്ജിനോടനുബന്ധിച്ച് രണ്ട് മാസത്തോളം മക്കയിലും അറഫയിലും മിനയിലുമായി ഹാജിമാര്‍ക്ക് സഹായങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നത് പ്രവാസ ജീവിതത്തിലെ വലിയ അനുഗ്രഹമായാണ് കാണുന്നതെന്ന് ലത്തീഫ് പറഞ്ഞു. ചടങ്ങില്‍ സുബൈര്‍ നാറാത്ത് അധ്യക്ഷത വഹിച്ചു. ഫോറം ദമ്മാം ഏരിയാ പ്രസിഡന്റ് സുല്‍ത്താന്‍ അന്‍വരി കൊല്ലം ഷാളണിയിച്ചു. സെക്രട്ടറി ഷംനാദ് കൊല്ലം ഉപഹാരം കൈമാറി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ ആലംകോട്, സെക്രട്ടറി അഹ്മദ് യൂസുഫ്, റയ്യാന്‍ ബ്ലോക്ക് പ്രസിഡന്റ് അലി മാങ്ങാട്ടൂര്‍ സംസാരിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ നാസര്‍ ഒറ്റപ്പാലം, റെനീഷ് കണ്ണൂര്‍, സാബിര്‍ തിരുവനന്തപുരം, ഫൈസല്‍ ഫറോക്ക്, ഷരീഫ് തൃശൂര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top