ലണ്ടന്‍ തീപ്പിടിത്തം : മരണം 79 ആയിലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവറിലെ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയതായി പോലിസ് അറിയിച്ചു. ഇതില്‍ അഞ്ചു പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. മരിച്ചവര്‍ക്കായി സര്‍ക്കാര്‍ ഓഫിസുകളില്‍ മൗനപ്രാര്‍ഥന നടത്തുന്നതിന് തൊട്ടുമുമ്പാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിന്റെ പുതിയ ചിത്രങ്ങള്‍ പോലിസ് പുറത്തുവിട്ടു. കാണാതായവരെ ഇതുവരെ കണ്ടെത്താത്തതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് പോലിസ് അറിയിച്ചു. കാണാതായവരില്‍ അഞ്ചു പേരെ സുരക്ഷിതരായി കണ്ടെത്തി. 120 ഫഌറ്റുകളുള്ള നോര്‍ത്ത് കെന്‍ഗിസ്റ്റണിലെ ഗ്രെന്‍ഫെല്‍ ടവറിലാണ് തീപ്പിടുത്തമുണ്ടായത്.

RELATED STORIES

Share it
Top