ലണ്ടനിലെ ലൗട്ടന്‍ പട്ടണത്തില്‍ മലയാളി മേയറാവുംപത്തനംതിട്ട: ലണ്ടനിലെ ലൗട്ടന്‍ പട്ടണത്തിലെ മേയറായി പത്തനംതിട്ട സ്വദേശി ചുമതലയേല്‍ക്കുന്നു. ഇന്നു കൂടുന്ന 22 അംഗ കൗണ്‍സില്‍ നിന്നാണ് പത്തനംതിട്ട വയലത്തല സ്വദേശിയായ പള്ളിക്കല്‍ ഫിലിപ്പ് എബ്രഹാം തിരെഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഡപ്യൂട്ടി മേയറായും കഴിഞ്ഞ അഞ്ചു വര്‍ഷമായി കൗണ്‍സില്‍ അംഗമായി  പ്രവര്‍ത്തിക്കുകയായിരുന്നു ഇദ്ദേഹം. 1972  ല്‍ ലണ്ടനില്‍ എഞ്ചിനിയറിങ് ഉപരിപഠത്തിനായി എത്തിയ അദ്ദേഹം ഇപ്പോള്‍ ലണ്ടനിലെ മലയാള വാര്‍ത്തമാധ്യമരംഗത്തും, പൊതുപ്രവര്‍ത്തനത്തിനും സജീവമാണ്. കഴിഞ്ഞ 25 വര്‍ഷക്കാലമായി ലണ്ടനില്‍ നിന്നും പ്രസിദ്ധികരിക്കുന്ന കേരള ലിങ്കസ് എന്ന പത്രം ഇദ്ദേഹത്തിന്റെ ഉടമസ്ഥയിലാണ്. 22 അംഗ കൗണ്‍സിലില്‍ ലൗട്ടര്‍ റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ പ്രതിനിധിയായണ് കൗണ്‍സിലില്‍ എത്തിയത്. ലണ്ടനില്‍ നിന്നും 100 കിലേമീറ്റര്‍ ദൂരമുള്ള എസാക്‌സ് പട്ടണത്തോടു ചേര്‍ന്നുകിടക്കുന്ന നഗരമാണ് ലൗട്ടണ്‍. നിലവില്‍ മേയര്‍ ആയ കാരല്‍ ഡേവിസ് ഒഴിയുന്ന സ്ഥാനത്തേക്ക് ആണ് ഫിലിപ്പ് എബ്രഹാം എത്തുന്നത്. വയലത്തല കുഴിയംമണ്ണില്‍ പള്ളിക്കല്‍ പരേതരായ പി.പി. എബ്രാഹാമിന്റെയും കൂഞ്ഞൂഞ്ഞമ്മയുടെയും മകനും മുന്‍ ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സുനില്‍ പള്ളിക്കലിന്റെ സഹോദരനുമാണ് പള്ളിക്കല്‍ ഫിലിപ്പ് എബ്രഹാം.

RELATED STORIES

Share it
Top