ലഡാക്ക് മേഖലയില്‍ ബിജെപി അക്കൗണ്ട് തുറന്നില്ല

ശ്രീനഗര്‍: ജമ്മുകശ്മീര്‍ നഗരസഭാ തിരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നപ്പോള്‍ ലഡാക്ക് മേഖലയില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല.
മേഖലയിലെ 26 വാര്‍ഡുകളിലെ മുനിസിപ്പല്‍ കമ്മിറ്റിയിലെ 13 എണ്ണത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു. തൊട്ടടുത്ത കാര്‍ഗില്‍ ജില്ലയിലെ അഞ്ച് വാര്‍ഡുകളിലും പാര്‍ട്ടി ജയിച്ചു. ആറ് സീറ്റുകളില്‍ ജയിച്ചത് സ്വതന്ത്രന്‍മാരാണ്. രണ്ട് സീറ്റുകളിലെ ഫലം മാത്രമാണ് ഇനി അറിയാനുള്ളത്.
ലഡാക് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ബിജെപിയാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ രൂപ്സ്ഥാന്‍ ചെവാങ്ങ് ആണ് ഇവിടെ നിന്ന് ജയിച്ചത്.

RELATED STORIES

Share it
Top