ഉത്തര്‍പ്രദേശില്‍ കക്കൂസിനും കാവി നിറം

ലക്‌നോ: കക്കൂസുകള്‍ക്കും കാവി നിറം നല്‍കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നേരത്തെ സ്‌കൂളുകള്‍ക്കും പോലിസ്് സ്‌റ്റേഷനുകള്‍ക്കും പള്ളികള്‍ക്കും കാവി നിറം നല്‍കിയ സര്‍ക്കാര്‍ നടപടി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.പുതിയ നടപടി സ്വച്ഛ് ഭാരത് പദ്ധതിയുടെ പേരിലാണ് അരങ്ങേറുന്നത്. ഇറ്റാവ ജില്ലയില്‍ മാത്രം സ്ഥാപിച്ച 350ഓളം ശുചിമുറികള്‍ ഉള്‍പ്പെടെ 500ഓളം ശൗചാലയങ്ങളാണ് സര്‍ക്കാര്‍ കാവിയാക്കുന്നത്.
മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ  ജില്ലയായ ഇറ്റാവയിലാണ് ഇപ്പോള്‍ കാവി പൂശല്‍ പുരോഗമിക്കുന്നത്. ഇവിടെ ഇതിനോടകം 100ഓളം കക്കൂസുകള്‍ കാവിനിറമായിക്കഴിഞ്ഞു.

RELATED STORIES

Share it
Top