ലക്‌നോവില്‍ തീപിടിത്തം: നാല് മരണം

ലക്‌നോ: യുപിയിലെ ചര്‍ബാഗിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ നാല് മരണം. വിരാട് ഇന്‍ര്‍നാഷണല്‍ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.അഞ്ചു പേര്‍ക്ക് പരിക്കേറ്റു.തീപിടിച്ച ഉടന്‍ 35 പേരെ രക്ഷപ്പെടുത്തിയെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.തീപിടിത്തതിന്റെ കാരണമെന്തെന്ന് വ്യക്തമല്ല.ഈ മാസം രണ്ടാം തവണയാണ് ലക്‌നോവിലെ കെട്ടിടത്തില്‍ തീപിടിക്കുന്നത്.

RELATED STORIES

Share it
Top