ലക്ഷ്യമിട്ട മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി പാനൂര്‍ ബ്ലോക്ക്

പാനൂര്‍: വിവിധ പദ്ധതികളില്‍ പാതിവഴിയിലായിരുന്ന മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ലൈഫ് മിഷന്‍ പദ്ധതി പ്രവര്‍ത്തനത്തില്‍ പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജില്ലയില്‍ മികച്ച മാതൃകയായി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലും ബ്ലോക്ക് പരിധിയിലെ മുഴുവന്‍ ഗ്രാമപ്പഞ്ചായത്തുകളിലും ലക്ഷ്യമിട്ട മുഴുവന്‍ വീടുകളുടെയും നിര്‍മാണം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കിയാണ് പാനൂര്‍ ജില്ലയില്‍ ഒന്നാം സ്ഥാനം കൈവരിച്ചതെന്ന് പ്രസിഡന്റ് കെ ഇ കുഞ്ഞബ്ദുള്ള അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ഇന്ദിരാ ആവാസ് യോജന പദ്ധതി—യില്‍ നിര്‍മാണമേറ്റെടുത്ത വീടുകളാണ് വര്‍ഷങ്ങളായി പാതിവഴിയിലായിരുന്നത്. ഇത്തരത്തിലുള്ള 7 വീടുകള്‍ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കി. ബ്ലോക്ക് പരിധിയിലെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലുമായി 11 വീടുകളും പൂര്‍ത്തിയാക്കാനായി.
ചൊക്ലി-3, കതിരൂര്‍-5, മൊകേരി-2, പന്ന്യന്നൂര്‍-3 എന്നിങ്ങനെയാണ് പൂര്‍ത്തിയാക്കിയ വീടുകള്‍. പിഎംഎവൈ പദ്ധതിയില്‍ പൂര്‍ത്തിയാക്കാനുണ്ടായിരുന്ന നാല് വീടുകളും കൂടുതല്‍ തുക അനുവദിച്ച് ഇക്കാലയളവില്‍ പൂര്‍ത്തിയാക്കി.

RELATED STORIES

Share it
Top