ലക്ഷദ്വീപിലേക്ക് 12 കപ്പലുകള്‍ സര്‍വീസ് ആരംഭിക്കും: എംപി

കൊച്ചി: ലക്ഷദ്വീപിലെ യാത്രാദുരിതം പരിഹരിക്കാന്‍ അഞ്ചു യാത്രാക്കപ്പലുകള്‍ അടക്കം 12 കപ്പലുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നു ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ടു ചരക്കുകപ്പലുകളും ഒരു എല്‍പിജി കാരിയറും ഒരു ഓയില്‍ ടാങ്കറും ഉള്‍പ്പെടെയാണിത്. ദ്വീപുകള്‍ തമ്മില്‍ ബന്ധപ്പെടുത്തി എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്ന 150 യാത്രക്കാര്‍ക്കു സഞ്ചരിക്കാവുന്ന രണ്ടു യാത്രാ കപ്പലുകളും ഉടന്‍ സര്‍വീസ് ആരംഭിക്കും. 250 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ചെറു കപ്പല്‍ വിനോദസഞ്ചാരികള്‍ക്ക് മാത്രമായി സര്‍വീസ് നടത്തും.കൊച്ചിയിലും കോഴിക്കോട്ടും 15ഓളം ആശുപത്രിയുമായി ധാരണയിലെത്തിയതായും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top