ലക്ഷണം മാത്രമല്ല: മോദി ഭരണം ഫാഷിസം തന്നെ- പ്രകാശ് അംബേദ്കര്‍

കോഴിക്കോട്: നരേന്ദ്ര മോദി സര്‍ക്കാറിന്റെത് ഫാഷിസത്തിന്റെ ലക്ഷണം മാത്രമല്ല കൃത്യമായ ഫാഷിസം തന്നെയാണെന്ന് പ്രമുഖ സാമൂഹികപ്രവര്‍ത്തകനും ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കര്‍. ദയാപുരം വിദ്യാഭ്യാസ സംസ്‌കാരിക കേന്ദ്രത്തിന്റെ മാര്‍ഗദര്‍ശക ദിനത്തി ല്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തിയ അദ്ദേഹം ഹോട്ടല്‍ ഹൈസണില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. ഇന്ത്യന്‍ ഫാഷിസത്തിന്റെ ഉപജ്ഞാതാക്കള്‍ ആര്‍എസ്എസ്സാണ്. ഫാഷിസ്റ്റ്്് രീതിയിലാണ് മോദി ഭരണപരമായ തീരുമാനങ്ങളെടുക്കുന്നത്്. തന്റെ മന്ത്രിസഭയിലെ അംഗങ്ങളോട് പോലും കൂടിയാലോചന നടത്താതെയാണ് മോദിയുടെ നീക്കങ്ങള്‍.നോട്ടുമാറ്റം നടപ്പാക്കിയത്് റിസവ് ബാങ്ക് ഗവേണിങ് ബോഡിയെപ്പോലും അറിയിക്കാതെയാണ്. രാജ്യത്തെ 50 കോടി ജനങ്ങളെ ഒന്നടങ്കം കേന്ദ്രസര്‍ക്കാര്‍ സംശയത്തോടെ നിരീക്ഷിക്കുകയാണ്.  ഒരൊറ്റ നേതാവ് ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്തിന് യോചിച്ചതല്ല. മോദി ഭരണം കൊണ്ട് അംബാനിമാര്‍ക്കും അദാനിക്കും എസ്ആര്‍ ഗ്രൂപ്പിനും മാത്രമാണ് ഗുണമുള്ളത്. കോണ്‍ഗ്രസ്സിനെ കൊണ്ട് ബിജെപി ക്ക് ബദല്‍ സൃഷ്ടിക്കാനാവില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്് സഹാറാ മരുഭൂമിയില്‍ ജലം തേടുന്നതിന് തുല്യമാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോ ണ്‍ഗ്രസ് സംഘടനാ സംവിധാനം പ്രവര്‍ത്തിച്ചില്ല. കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളില്‍ പലയിടത്തും വിഎച്ച്പിക്കാരാണ് കാര്യങ്ങ ള്‍ നിയന്ത്രിച്ചത്. കുത്തഴിഞ്ഞ് കിടക്കുന്ന സംഘടനാ സംവിധാനം ശക്തിപ്പെടുത്താതെ ഗുജറാത്തെന്നല്ല രാജ്യത്തെവിടെയും ബിജെപി വിരുദ്ധ വികാരം മുതലെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയില്ല. കോണ്‍ഗ്രസ്സിനും ബിജെപി ക്കും ബദലായി ഒരു ജനാധിപത്യ മതേതര മൂന്നാം മുന്നണിക്ക് രാജ്യത്ത് സാധ്യതകളുണ്ട്. രാജ്യത്തെ യുവജനങ്ങളും കര്‍ഷകരും പിന്നാക്ക ജനവിഭാഗങ്ങളും മോദി ഭരണത്തില്‍ അസംതൃപ്തരാണ്. പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക സാംസ്‌കാരക പിന്നോക്കാവസ്ഥ പരിഹരിക്കാനാണ് ഭരണഘടന സംവരണം ഉറപ്പു വരുത്തിയത്. എന്നാല്‍ സംവരണം സാമ്പത്തിക പിന്നാക്കവസ്ഥ പരിഹരിക്കാന്‍ മാത്രമുള്ളതാണെന്ന കാഴ്ചപ്പാടോടെ മുന്നോക്കക്കാര്‍ക്കും സംവരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ അന്തസത്തക്ക് നിരക്കുന്നതല്ല. കേരള സര്‍ക്കാര്‍ ദലിതുകള്‍ ഉള്‍പ്പടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ക്ഷേത്ര പൂജാരി സ്ഥാനത്തേക്ക് സംവരണം ഏര്‍പ്പെടുത്തിയത് വിപ്ലവകരമായ തീരുമാനമാണ്. തമിഴ്‌നാട്ടില്‍ ഇതിനായി ബില്ല് കൊണ്ട് വന്നുവെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. ക്ഷേത്ര സംവരണം ഏര്‍പ്പെടുത്തിയ പിണറായി സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. കശ്മീര്‍ പ്രശ്‌നം രൂക്ഷമാവാന്‍ കാരണം കേന്ദ്രസര്‍ക്കാര്‍ കശ്്മീരികളെ ഭരിക്കുന്നതിന് പകരം അവിടെ പലതും അടിച്ചേല്‍പ്പിക്കുന്നതാണ്. കശ്മീര്‍ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനുള്ള സന്നദ്ധതയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആദ്യമുണ്ടാവേണ്ടതെന്നും പ്രകാശ് അംബേദ്കര്‍ പറഞ്ഞു. പരിപാടിയില്‍ ദയാപുരം കോളജ് ഇന്‍ ചാര്‍ജ് ഡോ. എന്‍ പി ആഷ്‌ലി, പ്രസ് സെക്രട്ടറി കുഞ്ഞലവി പങ്കെടുത്തു.

RELATED STORIES

Share it
Top