ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹഷീഷ് ഓയിലുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: അന്താരാഷ്ട്ര മാ ര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന 480 ഗ്രാം ഹഷീഷ് ഓയിലുമായി രണ്ടുപേരെ കാസര്‍കോട് പോലിസ് അറസ്റ്റ് ചെയ്തു. സീതാംഗോളി സ്വദേശിയും നായന്‍മാര്‍മൂല ചാല റോഡില്‍ താമസക്കാരനുമായ ഫൈസല്‍ എന്ന ടയര്‍ ഫൈസല്‍ (31), കുമ്പള ശേടിക്കാവിലെ വാടക ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരന്‍ മുഹമ്മദ് ഹനീഫ (23) എന്നിവരെയാണ് ഇന്നലെ ഉച്ചയ്ക്ക് കാസര്‍കോട് സിഐ സി എ അബ്ദുര്‍റഹീം, എസ് ഐ പി അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
സിഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. സിഫ്റ്റ് കാറില്‍ ഹഷീഷ് ഓയിലുമായി രണ്ടുപേര്‍ ചെമനാട് ചന്ദ്രഗിരി പാലത്തിനു താഴെ എത്തുമെന്ന വിവരമാണ് ലഭിച്ചത്. ഇവിടെ വച്ച് പ്രതികള്‍ പോലിസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നു വാഹനം പരിശോധിച്ചപ്പോഴാണു സ്റ്റീല്‍പാത്രത്തില്‍ കുഴമ്പ് രൂപത്തില്‍ ഹഷീഷ് ഓയി ല്‍ കണ്ടെത്തിയത്. ഗള്‍ഫിലേക്ക് കടത്താന്‍ ഒരാള്‍ക്കു കൈമാറാന്‍ കൊണ്ടുവന്നാണെന്നും പ്രതികള്‍ പോലിസിനു മൊഴി നല്‍കി. കാസര്‍കോട് തഹസില്‍ദാര്‍ കെ നാരായണന്റെ സാന്നിധ്യത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് ഹഷീഷ് കസ്റ്റഡിയിലെടുത്തു. കടത്താനുപയോഗിച്ച സിഫ്റ്റ് കാറും പിടികൂടി.
അറസ്റ്റിലായ ഫൈസല്‍ എന്ന ടയര്‍ ഫൈസല്‍ നേരത്തെ ഏതാനും മോഷണക്കേസുകളി ല്‍ പ്രതിയാണെന്നു പോലിസ് അറിയിച്ചു. ഹഷീഷ് ഓയി ല്‍ ഏറ്റുവാങ്ങാനെത്തിയ ആള്‍ ബാങ്ക് കവര്‍ച്ചക്കേസിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top