ലക്ഷങ്ങളുടെ ചീട്ടുകളി; 12 പേര്‍ അറസ്റ്റില്‍

കുന്നമംഗലം: കുന്നമംഗലം പോലിസ് സ്റ്റേഷന്‍ പരിധിയിലെ പടനിലത്തിനടുത്തുള്ള റെസ്റ്റോറന്റില്‍ മുറിയെടുത്തു നിയമവിരുദ്ധമായി പണം പന്തയം വെച്ച് ചീട്ടുകളിച്ച 12 പേരെ കുന്നമംഗലം പോലിസ് അറസ്റ്റ് ചെയ്തു.
ഇവരില്‍ നിന്നും 2,68,300 രൂപ പിടിച്ചെടുത്തു. പടനിലത്തിനടുത്തുള്ള റെസ്റ്റോറന്റില്‍ ചീട്ടുകളി നടക്കുന്നതായി ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നമംഗലം പോലിസും ജില്ലാ പോലിസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.  മുട്ടാഞ്ചേരി പരനിലത്ത് —ഷുക്കൂര്‍, കുന്നമംഗലം പതിനൊന്നാം മൈല്‍ അവ്വാത്തോട്ടില്‍ അസീസ്, കുന്നമംഗലം ചൂലാംവയല്‍ അമ്പലപ്പറമ്പില്‍ മാമു, കൂമ്പാറ മൂത്തേലിയില്‍ ഡോണ്‍, കുന്നമംഗലം പുതിയറക്കല്‍ അനീഷ്‌കുമാര്‍, കുന്നമംഗലം വെളുപ്പാന്‍ വീട്ടില്‍ മുരളീധരന്‍, മാനന്തവാടി അഞ്ചുകുന്ന് നൊച്ചിയില്‍ ബഷീര്‍, കിഴക്കോത്ത്— പൂളക്കമണ്ണില്‍ സന്തോഷ്—കുമാര്‍, ബാലുശ്ശേരി വട്ടോളിബസാര്‍ സ്വദേശി മനൂസ്, കിഴക്കോത്ത്— പൂളക്കമണ്ണില്‍ സുരേഷ്, മാനിപുരം പുതുക്കിടി വീട്ടില്‍ അഷറഫ് തുടങ്ങിയവരെയാണ് കുന്നമംഗലം പോലിസ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം പോലിസ് സ്റ്റേഷനിലെ എസ്‌ഐമാരായ പി വിശ്വനാഥന്‍, രാംജിത്ത്—, എഎസ്‌ഐമാരായ ബാബു പി വേലായുധന്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ രജീഷ്, രഞ്ചുനാഥ്, സുബീഷ് ആന്റി ഗുണ്ടാ സ്—ക്വാഡ് അംഗങ്ങളായ നവീന്‍ ജിനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED STORIES

Share it
Top