ലക്കിടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചുകല്‍പ്പറ്റ:  ലക്കിടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് വിദ്യര്‍ഥി കാഞ്ഞങ്ങാട് സ്വദേശി സഫ്‌വാന്‍ (21) ആണ് മരിച്ചത്. അപകടത്തില്‍ ഇതേ കോളജിലെ അവസാനവര്‍ഷ ജേണലിസം വിദ്യാര്‍ഥി മലപ്പുറം വേങ്ങര ചേറൂര്‍ കിളിനിക്കോട്ടെ ചെങ്കടവലത്ത് അബുവിന്റെ മകന്‍ മുഹമ്മദ് നൂറുദ്ദീന്‍ (21) ന് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.  ജുമാ നമസ്‌കാരം കഴിഞ്ഞ് കോളജിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച സഫ് വാന്‍ കാഞ്ഞങ്ങാട് കൊളവയല്‍ പാലക്കിയിലെ അബ്ദുല്‍ കരീമിന്റെയും ആരിഫയുടെയും മകനാണ്. ഫഹീം, ഫൈസാന്‍, ഫാത്തിമ സഫൂറ എന്നിവര്‍ സഹോദരങ്ങളാണ്.

RELATED STORIES

Share it
Top