ചിറ്റിലഞ്ചേരി ചെറുനെട്ടൂരി വേല വര്‍ണാഭമായി

ആലത്തൂര്‍: ചിറ്റിലഞ്ചേരി ചെറുനെട്ടൂരി ഭഗവതി ക്ഷേത്രം വേല വര്‍ണാഭമായി ആഘോഷിച്ചു. ഇന്നലെ രാവിലെ വിശേഷാല്‍ പൂജകളോടെ വേല ചടങ്ങുകള്‍ തുടങ്ങി.
ഉച്ചയ്ക്ക് ഈടുവെടി നടന്നു. തുടര്‍ന്ന് കേളിപ്പറ്റും, കോലം കയറ്റലും നടന്നു. പല്ലശ്ശന നന്ദകുമാറിന്റെ നേതൃത്വത്തി ല്‍ കൂട്ടാലയില്‍ പഞ്ചവാദ്യത്തിന് തുടക്കമിട്ടതോടെ പകല്‍ വേല എഴുന്നള്ളത്ത് ആരംഭിച്ചു. ഏഴാനകള്‍ അണിനിരന്ന എഴുന്നള്ളത്ത് വിശ്വകര്‍മ്മ നഗര്‍ പന്തല്‍ വഴി കസബ പന്തലിലെത്തി അണിനിരന്നു.തുടര്‍ന്ന് സ്വര്‍ഗ്ഗനാഥ സ്വാമി ക്ഷേത്രത്തിനു മുന്നിലൂടെ ഭഗവതി ക്ഷേത്രത്തിലെത്തി. പനങ്ങാട്ടിരി മോഹനന്റെ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളത്തോടെ എഴുന്നള്ളത്ത് കാവ് കയറി പ്രദക്ഷിണ നടത്തി.
എഴുന്നള്ളത്ത് കാവിറങ്ങിയതോടെ പകല്‍ വേല സമാപിച്ചു. രാത്രി കണ്യാറും, തായമ്പകയും നടന്നു. പുലര്‍ച്ചെ എഴുന്നള്ളത്ത് കാവിറങ്ങിയതോടെ വേല സമാപിച്ചു.

RELATED STORIES

Share it
Top