റോ റോ ജങ്കാര്‍ ജെട്ടി നിര്‍മാണത്തിനിടെ ജെസിബി കായലിലേക്ക് മറിഞ്ഞു വീണുമട്ടാഞ്ചേരി: ഫേര്‍ട്ടുകൊച്ചിയില്‍ റോ റോ ജങ്കാര്‍ ജെട്ടി നിര്‍മാണത്തിനിടെ ജെസിബി കായലിലേക്ക് മറിഞ്ഞു വീണു. ഡ്രൈവര്‍ പോണ്ടിച്ചേരി, വില്ലിപുരം സ്വദേശികുമാര്‍ (29)അദ്്ഭുതകരമായി രക്ഷപ്പെട്ടു.ചൊവാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ജെട്ടിയില്‍ ജങ്കാര്‍ അടുക്കുന്ന ഭാഗത്ത് ഇരുമ്പ്‌റെയിലുകള്‍ ഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ജെസിബി ഡ്രൈവര്‍. പെടുന്നനെ ജങ്കാര്‍ അടുക്കുന്ന ഭാഗത്തെ ഇറക്കത്തില്‍ നിയന്ത്രണം തെറ്റിയ കായലിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ ഡ്രൈവര്‍ ജെസിബിയുടെ അടിയില്‍പ്പെട്ടുവെങ്കിലും സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി.

RELATED STORIES

Share it
Top