റോ റോയുടെ കാര്യത്തില്‍ കോര്‍പറേഷന്റെ നിരുത്തരവാദിത്വം അന്വേഷിക്കണം

വൈപ്പിന്‍: റോറോസര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ കൊച്ചിന്‍ കോര്‍പറേഷന്‍ തികഞ്ഞ നിരുത്തരവാദിത്തമാണ് കാണിച്ചതെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും എസ് ശര്‍മ എംഎല്‍എ ആവശ്യപ്പെട്ടു.
യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിലും റോറോ സര്‍വീസ് നടത്തുന്നതിന് മതിയായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിലും കോര്‍പറേഷന്‍ അലംഭാവം കാട്ടിയത് അംഗീകരിക്കാനാവില്ല. പദ്ധതി നടത്തിപ്പ് സ്വകാര്യവ്യക്തികളെ ഏല്‍പ്പിക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഏജന്‍സിയായ കെഎസ്‌ഐഎന്‍സിയെ ഒഴിവാക്കുന്നതിന് കോര്‍പറേഷന്‍ ശ്രമിക്കുന്നതായി ആദ്യഘട്ടത്തില്‍ത്തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
ഇത് ശരിവക്കുന്ന തരത്തിലുള്ള നടപടികളാണ് ഉദ്ഘാടനത്തെ തുടര്‍ന്നിങ്ങോട്ടുള്ള ദിവസങ്ങളില്‍ ഉണ്ടായത്.
റോറോ സര്‍വീസ് നടത്തുന്നതിന് മതിയായ പരിശീലനം ലഭിച്ചതും ലൈസന്‍സ് ലഭിച്ചവരും ഇല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഉദ്ഘാടനം നടത്തിയത് തുടക്കത്തിലെ പദ്ധതി അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന ആക്ഷേപമുണ്ട്.  റോറോ സര്‍വീസ് നടത്തിപ്പ് സംബന്ധിച്ച് കൊച്ചിന്‍ കോര്‍പറേഷന് നിക്ഷിപ്ത താത്പര്യങ്ങള്‍ ഉള്ളതായി ഇതുവരെയുള്ള നടപടികളില്‍ നിന്നും വ്യക്തമാണ്.

RELATED STORIES

Share it
Top